മേപ്പയൂരിൽ ജഹാന ഷെറിനെ മുസ്‌ലിം ലീഗ് അനുമോദിച്ചു
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉപഹാരം കൈമാറി

മേപ്പയൂർ: സി.എ. പരീക്ഷയിൽ ഉന്നത വിജയം നേടിയ കീഴ്പ്പയൂരിലെ കീഴ്പ്പോട്ട് ഇബ്രാഹിമിൻ്റെയും ജമീലയുടെയും മകൾ ജഹാന ഷെറിനെ മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉപഹാരം കൈമാറി. കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടി, എ.വി. അബ്ദുല്ല, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, എം.എം. അഷറഫ്, എം.കെ. അബദുറഹിമാൻ, കെ.എം.എ. അസീസ്, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി. അബ്ദുസലാം എന്നിവർ സംസാരിച്ചു.