headerlogo
politics

പഞ്ചായത്ത് കെടുകാര്യസ്ഥതയ്ക്കെതിരെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുക; ഷാഫി ചാലിയം

മേപ്പയൂരിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു

 പഞ്ചായത്ത് കെടുകാര്യസ്ഥതയ്ക്കെതിരെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുക; ഷാഫി ചാലിയം
avatar image

NDR News

13 Sep 2025 09:33 AM

മേപ്പയൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ മേപ്പയൂരിലെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസ്താവിച്ചു. മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

      മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിത് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. എം.എം. അഷറഫ്, കെ.എം.എ. അസീസ്, ആർ.കെ. മുനീർ, സി.എച്ച്. ഇബ്രാഹിംകുട്ടി, എ.വി. അബ്ദുല്ല, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്യാലി, ഒ. മമ്മു, മൂസ്സ കോത്തമ്പ്ര, എം.കെ. അബ്ദുറഹിമാൻ, ഷർമിന കോമത്ത്, എ.പി. അബ്ദുൽ അസീസ്, അബ്ദുൽകരീം കോച്ചേരി, പറമ്പാട്ട് സുധാകരൻ, വി.പി. ജാഫർ, എം.കെ. ഫസലുറഹ്മാൻ, റാബിയ എടത്തിക്കണ്ടി,സറീന ഒളോറ,അഷീദ നടുക്കാട്ടിൽ, മുഹമ്മദ് ഷാദി എന്നിവർ സംസാരിച്ചു.

      പ്രതിഷേധ പ്രകടനത്തിന് കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി. അബ്ദുസലാം, അജിനാസ് കാരയിൽ, വി.വി. നസ്റുദ്ദീൻ, റാമിഫ് അബ്ദുള്ള, അഫ്നാൻ കള്ളനക്കൊത്തി എന്നിവർ നേതൃത്വം നൽകി.

NDR News
13 Sep 2025 09:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents