headerlogo
politics

സമരങ്ങളെ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും, പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഭീഷണിയുമായി കെഎസ്‌യു നേതാവ്

കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് ഭീഷണി പ്രസംഗം

 സമരങ്ങളെ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും, പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഭീഷണിയുമായി കെഎസ്‌യു നേതാവ്
avatar image

NDR News

16 Sep 2025 08:13 PM

കോഴിക്കോട്: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ ഭീഷണി പ്രസം​ഗവുമായി കെഎസ്‌യു കോഴിക്കോട് ജില്ല പ്രസിഡന്റ് വി ടി സൂരജ്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. 

     കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസം​ഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.

 

 

NDR News
16 Sep 2025 08:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents