വില്ല്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിയ കേസ്; പ്രതി പിടിയിൽ
ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്

വടകര: വില്ല്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ. വില്ല്യാപ്പള്ളി സ്വദേശി ശ്യാംലാൽ ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൊട്ടിൽപ്പാലം കരിങ്ങാട്‌വെച്ചാണ് വടകര പൊലീസ് ശ്യാംലാലിനെ അറസ്റ്റ് ചെയ്തത്.
വില്യാപ്പളളി ടൗണിൽവെച്ച് ആർജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെകുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. സുരേഷ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് നിസാരമാണ് എന്നാണ് വിവരം.