headerlogo
politics

സോഷ്യലിസ്റ്റ് സംഗമം; സ്വാഗതസംഘം രൂപീകരിച്ചു

നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ അദ്ധ്യക്ഷനായി

 സോഷ്യലിസ്റ്റ് സംഗമം; സ്വാഗതസംഘം രൂപീകരിച്ചു
avatar image

NDR News

17 Sep 2025 07:40 PM

കോഴിക്കോട്: നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ലോഹ്യ ദിനത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന സോഷ്യലിസ്റ്റ് സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. അരങ്ങിൽ ശ്രീധരൻ ഭവനിൽ നടന്ന യോഗത്തിൽ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ അദ്ധ്യക്ഷനായി. സമ്മേളനം ഉജജ്വല വിജയമാക്കാനും, വിവിധ ജില്ലകളിൽ നിന്ന് 400 പ്രതിനിധികളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

      മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന കേരളത്തിനകത്തും പുറത്തുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ വിവിധ സെഷനുകളിൽ പങ്കെടുക്കും. പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തി. 

      സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷംനാദ് കുട്ടിക്കട, സെനിൻ റാഷി, നൗഫിയ നസീർ, ചന്ദ്രൻ പൂക്കിണാറമ്പത്ത്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി. സുരേഷ് കുമാർ, കെ.കെ. വിശ്വഭരൻ കാക്കൂർ, ടി.എ. സലാം, ടി.കെ. കുഞ്ഞിക്കണാരൻ, ഭാസ്കരൻ കൊടുവള്ളി, ഉമ്മർ എലത്തൂർ, കുഞ്ഞിമോൻ പുതിയങ്ങാടി എന്നിവർ സംസാരിച്ചു.

NDR News
17 Sep 2025 07:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents