ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ആർ ജെ ഡി മാർച്ചും ധർണയും
പഞ്ചായത്തിന് അനുവദിച്ച മാലിന്യമുക്ത ഫണ്ട് ചെലവഴിച്ചില്ല

പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിന് എതിരെ ആർ. ജെ. ഡി ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർക്കും ധർണ്ണയും സംഘടിപ്പിച്ചു. ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം എം കെ വത്സൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ജൽജീവൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ നിരവധി റോഡുകൾ പൊട്ടിപ്പൊളിച്ചെങ്കിലും ഇവയൊന്നും പൂർവസ്ഥിതിയിൽ ആക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ ടാങ്ക് നിർമ്മിക്കാനോ മെയിൻ പൈപ്പ് ലൈൻ സ്ഥാപിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന് അനുവദിച്ച മാലിന്യമുക്ത ഫണ്ട് ഇന്നുവരെ ചെലവഴിക്കാൻ സാധിക്കുന്നില്ല. വാർഷിക പദ്ധതിയിൽ അനുവദിച്ച തുക ചെലവഴിക്കാൻ കഴിയാതെ ഫണ്ട് ലാപ്സ് ആവുന്നു ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഓഫീസ് മാർച്ച് ധർണ്ണയും സംഘടിപ്പിച്ചതെന്ന് എൻ കെ വത്സൻ പറഞ്ഞു .
'ആർ ജെ ഡി പഞ്ചായത്ത് പ്രസിഡന്റ് സി. പി. ഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി യംഗം സി. സുജിത്ത്, സി സുരേന്ദ്രൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. അപ്പുക്കുട്ടി മാസ്റ്റർ, ടി. ശശി, എ. വി. രാജേഷ്, നരേഷ്. ടി. പി തുടങ്ങിയവർ സംസാരിച്ചു. കെ കെ ബാലകൃഷ്ണൻ, ബവീഷ് ടി കെ, മോഹനൻ കെ, ബാബു പൂളക്കണ്ടി, എം ഗംഗാധരൻ, സനില തയ്യുള്ളതിൽ, ടി. എം സന്തോഷ്, വി മോഹൻ ദാസ്, കെ സി നരേന്ദ്രൻ, സവീഷ് എൻ കെ, നാരായണൻ എംപി, തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.