ക്ഷേമ പെൻഷൻ കൈകൂലിയല്ല, അഭിമാനമാണ്: ബാലുശേരിയിൽ കെ.എസ് കെ.ടി.യു സംഗമം
സംസ്ഥാന ജോയന്റ് സെക്രട്ടറി വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ക്ഷേമ പെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ് ലൈഫ് പദ്ധതി വ്യാമോഹല്ല, യാഥാർത്ഥ്യമാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി കെ.എസ്.കെ.ടി. യു ബാലുശ്ശേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ വട്ടത്ത് നടന്ന ആത്മാഭിമാന സംഗമം കെ.എസ് കെ ടി യു സംസ്ഥാന ജോയന്റ് സെക്രട്ടറി വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡണ്ട് ഇ.എം.ശശി അദ്ധ്യക്ഷത വഹിച്ചു. എൻ.ആലി, ഏ.കെ. മണി, പി.പി.രവീന്ദ്രനാഥ്, പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രവി തിരുവോട് സ്വാഗതം പറഞ്ഞു.