headerlogo
politics

"ഇടത് ദുർഭരണത്തിനെതിരെ" നടുവണ്ണൂരിൽ മുസ്ലിം ലീഗ് പദയാത്രയ്ക്ക് തുടക്കം

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി

avatar image

NDR News

19 Sep 2025 07:34 PM

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന മുരടിപ്പിനെതിരെ മുസ്ലിം ലീഗ് നടുവണ്ണൂർപഞ്ചയത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തുന്ന പദയാത്രയ്ക്ക് തുടക്കം. കാവിൽ പള്ളിയത്ത് കുനിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ജാഥാക്യാപ്റ്റൻ അഷ്റഫ് പുതിയ പ്പുറത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യു.കെ. കാസിം അധ്യക്ഷം വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂർ, ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, പി. ലത്തീഫ് മാസ്റ്റർ, ഇ.പി. ഖദീജ ടീച്ചർ, എം. സത്യൻ മാസ്റ്റർ, എം.കെ പരീത് മാസ്റ്റർ,സുഹാജ് നടുവണ്ണൂർ, ടി.നിസാർ മാസ്റ്റർ, കേയക്കണ്ടി അബ്ദുള്ള, മണോളി ഇബ്രാഹിം മാസ്റ്റർ, കെ.പി. ആസിഫ് മാസ്റ്റർ, ജറീഷ് കരുമ്പാപ്പൊയിൽ, അഷ്റഫ് തോട്ടു മൂല, റംല കുന്നുമ്മൽ,ജറീഷ് എലങ്കമൽ, ഇ.കെ. സഹീർ , എന്നിവർ സംസാരിച്ചു.    

      തസ്‌ലി കാവിൽ സ്വാഗതവും കെ. ടി. കെ. റഷീദ് നന്ദിയും പറഞ്ഞു. പദയാത്ര ഉച്ചയ്ക്ക് 1.30 ന് എലങ്കമലിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 6.30 ന് നടുവണ്ണൂരിൽ സമാപിക്കും. പൊതു സമ്മേളനത്തിൽ അൻവർ സാദത്ത് പാലക്കാട്, സാജിദ് നടുവണ്ണൂർ, നംഷിദ് പുതുപ്പാടി എന്നിവർ സംസാരിക്കും.

 

 

NDR News
19 Sep 2025 07:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents