നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ചും ധർണയും നടത്തി
കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ ഉദ്ഘാടനം ചെയ്തു
വെള്ളിയൂർ: നെച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ചും ധർണയും നടത്തി. ഭാരതീയ ജനതാ പാർട്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തിലും കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടുകൾ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം. മോഹനൻ പറഞ്ഞു. നെച്ചാട് ഗ്രാമ പഞ്ചായത്തിലെ ജിൽ ജീവൻ പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനീഷ് വാഴൂർ അധ്യക്ഷത വഹിച്ചു.
ജയപ്രകാശ് കായണ്ണ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രൂപേഷ്, ജനറൽ സെക്രട്ടറി മോഹനൻ ചാലിക്കര, മനോജ് കെ ടി അജയൻ വാളൂർ, ഗിരീഷ് വാളൂർ, ചന്ദ്രൻ എം കെ തുടങ്ങിയവർ സംസാരിച്ചു അഭിരാജ് നന്ദി പറഞ്ഞു.

