കൊയിലാണ്ടിയിൽ സി.പി.ഐ.എം നഗരസഭ വികസന മുന്നേറ്റ ജാഥ പ്രയാണം ആരംഭിച്ചു
ഇന്ന് കാലത്ത് കൊല്ലം ടൗണിൽ വെച്ചാണ് ജാഥ ആരംഭിച്ചത്

കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ പ്രയാണം ആരംഭിച്ചു. 20 ന് കാലത്ത് കൊല്ലം ടൗണിൽ വെച്ചാണ് ജാഥ ആരംഭിച്ചത്. പുളിയഞ്ചേരി, വലിയവയൽതാഴെ, പന്തലായനി കേളുവേട്ടൻ മന്ദിരം, കൂമൻതോട്, പെരുവട്ടൂർ, കാക്രാട്ട്കുന്ന് കൊയിലാണ്ടി ടൗൺ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം വൈകീട്ട് കൊയിലാണ്ടി ബീച്ചിൽ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ കെ.ഷിജു, അഡ്വ കെ.സത്യൻ, ടി.കെ ചന്ദ്രൻ, കെ. ദാസൻ, സുധ. കെ.പി, ആർ.കെ അനിൽകുമാർ, എൻ.കെ ഭാസ്ക്‌കരൻ, പി. ചന്ദ്രശേഖരൻ, എം.കെ സതീഷ്, ജാൻവി കെ സത്യൻ, പി.കെ ഭരതൻ എന്നിവർ സംസാരിച്ചു. മന്ദമംഗലത്ത് വെച്ച് സെപ്‌തംബർ 19 ന് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആണ് ജാഥ ഉദ്ഘാടനം ചെയ്‌തത്. ജാഥ 21 ന് വൈകീട്ട് മുത്താമ്പിയിൽ സമാപിക്കും.