"ഇടത് ദുർഭരണത്തിനെതിരെ " നടുവണ്ണൂരിൽ മുസ്ലിംലീഗ് നടത്തിയ പദയാത്ര സമാപിച്ചു
സമാപന സമ്മേളനം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ :നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ ദുർ ഭരണത്തിനെതിരെ നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ നടുവണ്ണൂരിൽ സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് പുതിയ പ്പുറംഅധ്യക്ഷൻ വഹിച്ചു. അൻവർ സാദത്ത് പാലക്കാട് മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത്, ടി.ഇബ്രാഹിംകുട്ടി മാസ്റ്റർ,നിസാർ ചേലേരി,എം കെ പരീത് മാസ്റ്റർ ,ഹംസ കാവിൽ ,എം കെ ജലീൽ, ഇ.പി.ഖദീജ ടീച്ചർ, റംല കുന്നുമ്മൽ, കേഴക്കണ്ടി അബ്ദുള്ള. ഇബ്രാഹിം മണോളി, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ലത്തീഫ് മാസ്റ്റർ സ്വാഗതവും, ട്രഷറർ കെ. ടി. കെ. റഷീദ് നന്ദിയും പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി. നിസാർ മാസ്റ്റർ, സുഹാജ് നടുവണ്ണൂർ, ബഷീർ കുന്നുമ്മൽ, കെ.കെ.ആസിഫ് മാസ്റ്റർ സംസാരിച്ചു. യു.കെ. കാസിം, കാദർപറമ്പത്ത്, ജറീഷ് കരുമ്പാപ്പൊയിൽ, അഷ്റഫ് തോട്ടുമൂല , ജറീഷ് എലങ്കമൽ, ഇ. കെ.സഹീർ, റഷീദ് കാവുന്തറ, യു.കെ. നൗഫൽ എന്നിവർ നേതൃത്വം നൽകി.

