മുഖ്യമന്ത്രിയുടെ വർഗീയ കാർഡ് കേരളത്തിൽ വിലപ്പോകില്ല: ടി.ടി ഇസ്മയിൽ
ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റി വോട്ടേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ബാലുശ്ശേരി: കേരളത്തിൽ ജനങ്ങളിൽ വിഭാഗിയത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള മുഖ്യമന്തിയുടെ ആസൂത്രിത നീക്കം കേരളത്തിലെ പ്രബുദ്ധ ജനത തള്ളികളയുമെന്നും വർഗീയ കാർഡ് കേരളത്തിൽ വിലപ്പോകില്ലെന്നും മുസ്ലിംലീഗ് കോഴിക്കോട് ജില്ലാജന:സെക്രട്ടറി ടി.ടി. ഇസ്മയിൽ. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച വോട്ടേഴ്സ് മീറ്റ് നിയോജകമണ്ഡലം തല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ പൂനത്ത് പൊട്ടങ്ങൽ മുക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന:സെക്രട്ടറി മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റി കൺവീനർ നിസാർ ചേലേരി,സാജിദ് കോറോത്ത്,കെ.അഹമ്മദ്കോയ മാസ്റ്റർ,ടി.കെ ചന്ദ്രൻ,എം.കെ അബ്ദുസമദ്,എം.പി.ഹസ്സൻകോയ മാസ്റ്റർ,കെ.കെ അബൂബക്കർ, ചേലേരി മമ്മുക്കുട്ടി, എം.ബഷീർ, ടി.എ റസാഖ്,കെ. അബ്ദുൽ മജീദ്, സലാം മാസ്റ്റർ കായണ്ണ ,എം പോക്കർക്കുട്ടി, ഷെക്കീർ പൂനത്ത്, അർജുൻ പൂനത്ത് , എം.കെ അൻവർ, സി.എച്ച് സുരേന്ദ്രൻ, കെ.സി ബഷീർ, സി.കെ അശോകൻ മാസ്റ്റർ, പി.പി ശ്രീധരൻ,ചുണ്ടലി കുഞ്ഞികൃഷ്ണൻ നായർ, തയ്യുള്ളതിൽ കോയ, വാവോളി മുഹമ്മദലി, പി.സി സുരേഷ്, വിനോദ് പൂനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ അരവിന്ദാക്ഷൻ, ബുഷ്റ മുച്ചൂട്ടിൽ, ഉഷാകുമാരി, ഷംന ടീച്ചർ എന്നിവർ സംസാരിച്ചു.