headerlogo
politics

"ക്ഷേമപെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ് " കെ എസ് കെ ടി യു ആത്മാഭിമാന സംഗമം നടത്തി

കിഴക്കൻ മൂലാട് നടന്ന ആത്മാഭിമാന സംഗമം കെ എസ് കെ ടി യു ജില്ല പ്രസിഡണ്ട് ആർ.പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു

avatar image

NDR News

25 Sep 2025 03:11 PM

ബാലുശ്ശേരി: ക്ഷേമപെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്. ലൈഫ് പദ്ധതി വ്യാമോഹമല്ല, യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി ബാലുശ്ശേരി ഏരിയയിൽ കെ എസ് കെ ടി യു മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ ആത്മാഭിമാന സംഗമങ്ങൾ സംഘടിപ്പിച്ചു. കോട്ടൂർ മേഖലയിലെ കിഴക്കൻ മൂലാട് നടന്ന ആത്മാഭിമാന സംഗമം കെ എസ് കെ ടി യു ജില്ലാ പ്രസിഡണ്ട് ആർ.പി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ടി. അഭീഷ് അദ്ധ്യക്ഷത വഹിച്ചു.

     എം.ചന്ദ്രൻ , ടി.കെ. സുമേഷ്, സജിൽ ബാലുശ്ശേരി, കെ.ജി ഷാജി എന്നിവർ സംസാരിച്ചു. സി.വി. വരുൺ സ്വാഗതം പറഞ്ഞു. കിനാലൂർ മേഖലയിലെ പാലം തലയിൽ സംഘടിപ്പിച്ച സംഗമം കെ എസ് കെ ടി യു സംസ്ഥാന കമ്മറ്റി മെമ്പർ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു കെ.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽ.വി.വിലാസിനി വി.പി.നൗഫൽ എന്നിവർ സംസാരിച്ചു. കെ.കെ.സുജിത്ത് സ്വാഗതം പറഞ്ഞു. പനങ്ങാട് മേഖലയിൽ സംഘടിപ്പിച്ച ആത്മാഭിമാന സംഗമം പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രവി പടിക്കര് കണ്ടി അദ്ധ്യക്ഷത വഹിച്ചു. പി.സി. പുഷ്പ, ആർ.കെ. മനോജ് . വിജയ. വി.കെ.എന്നിവർ സംസാരിച്ചു. സി. കിഷോർ സ്വാഗതം പറഞ്ഞു.

 

NDR News
25 Sep 2025 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents