മൂലാട്ട് പൊതുയോഗം കയ്യേറിയ സംഭവത്തിൽ 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
പേരാമ്പ്ര പോലീസ് ആണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്
കൂട്ടാലിട: മൂലാട് യുഡിഎഫ് പൊതുയോഗം കയ്യേറിയ സംഭവത്തിൽ പോലീസ് 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പേരാമ്പ്ര പോലീസ് ആണ് കേസെടുത്തത്. പഞ്ചായത്ത് യുഡിവൈഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പ്രചരണ പദയാത്രയുടെ കോട്ടൂർ മേഖലാതല ഉദ്ഘാടന വേദിയിലാണ് നേതാക്കൾ സംസാരിച്ചു കൊണ്ടിരിക്കെ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി കയ്യേറിയതെന്നാണ് ആരോപണം.
സംസാരിച്ചുകൊണ്ടിരുന്ന ആളിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി എറിയുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു എന്നാണ് പരാതി. ഇത് ചെയ്തത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് കമ്മിറ്റി അടക്കം പേരാമ്പ്ര പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് നടപടി. പരിപാടി നടക്കുമ്പോൾ സംഘടിച്ചെത്തി കയ്യേറി എന്നുള്ളതും സംഘം ചേർന്നു എന്നതും കലാപാഹ്വാനവും വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

