കരൂർ ദുരന്തം; അപകടത്തിനു പിന്നിൽ ഗൂഢാലോചന? സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ
റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ പറയുന്നു.
കരൂർ :കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിൽ സ്വമേധയാ കേസെടുക്കണ മെന്നാണ് ആവശ്യം.മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കു മെന്നാണ് വിവരം. അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെ ന്നാണ് ഹർജിയിൽ പറയുന്നത്.
റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ പറയുന്നു. ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
എന്നാൽ പൊലീസ് ലാത്തിവീശിയിട്ടില്ലെന്നും പ്രകോപനം ഉണ്ടാക്കുന്ന ഒന്നും നടന്നിട്ടില്ലെന്നും തമിഴ്‌നാട് എഡിജിപി എസ്.ഡേവിഡ്‌സൺ പറഞ്ഞു. കരൂരിൽ കല്ലേറ് നടന്നിട്ടില്ല. ടിവികെയാണ് മാർഗനിർദേശങ്ങൾ ലംഘിച്ചത്. വിജയ് ചട്ടങ്ങൾ ലംഘിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.അപകടത്തിനു തൊട്ടുപിന്നാലെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ സംഭവസ്ഥലം സന്ദർശിച്ചു.

