രാഹുൽഗാന്ധിക്ക് കൊലവിളി നടത്തിയതിനെതിരെ നടുവണ്ണൂരിൽ കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി
പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി
നടുവണ്ണൂർ: രാഹുൽ ഗാന്ധിക്കതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ് എടുക്കാതെ സംരക്ഷിക്കുന്ന പിണറായി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാനൽ ചർച്ചയ്ക്കിടെ ബിജെപിയുടെ യുവ നേതാവായ പ്രിന്റോ മഹാദേവാണ് രാഹുൽ ഗാന്ധിയെ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയത്. പരാമർശം രാജ്യത്തുടനീളം വൻ ചർച്ചകൾക്ക് ഇടയാക്കി.
ബ്ലോക്ക് പ്രസിഡണ്ട് കെ. രാജീവൻ, പി. പി. ശ്രീധരൻ, സി. എച്ച്. സുരേന്ദ്രൻ സതീഷ് കന്നൂർ, ഉണ്ണിനായർ അച്ചുത് വിഹാർ, പി റ്റക്കണ്ടി ഇബ്രായി, ടി.കെ ചന്ദ്രൻ, വി.പി താമ്പരൻ, മനോജ് അഴകത്ത് , ഏ പി ഷാജി, ടി. ഹരിദാസൻ , രാഘവൻ കൊരോങ്ങിൽ, ബിന്ദു കോറോത്ത്, സജീവൻ മക്കാട്ട് നേൃത്വം നൽകി.

