മേപ്പയൂരിൽ യു.ഡി.എഫ്. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
വധഭീഷണിയുയർത്തിയ ബി.ജെ.പി. നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്

മേപ്പയൂർ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണിയുയർത്തിയ ബി.ജെ.പി. നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാത്ത പിണറായി സർക്കാറിൻ്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ കമ്മന അബ്ദുറഹിമാൻ, ഇ. അശോകൻ, പി.കെ. അനിഷ്, എം.എം. അഷറഫ്, കെ.എം.എ. അസീസ്, സി.പി. നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, കെ.പി. മൊയ്തി, സി.എം. ബാബു, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, വി. മുജീബ്, പി.പി.സി. മൊയ്തി, ആർ.കെ. ഗോപാലൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ. രാഘവൻ, എ.കെ ബാലകൃഷ്ണൻ, വി. രവി, റിഞ്ചു രാജ്, കെ.കെ അനുരാഗ്, എം സുരേഷ്, രാജേഷ് കൂനിയത്ത്, ടി.കെ. അബ്ദുറഹിമാൻ ആന്തേരി കമല, ജിഷ മഞ്ഞക്കുളം, രാധാമണി എന്നിവർ നേതൃത്വം നൽകി.