ഭിന്നശേഷിക്കാരനായ ഏക്കാട്ടൂരിലെ നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണം: യു.ഡി.എഫ്.
ആവശ്യം ഉന്നയിച്ച് പല പ്രാവശ്യം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ല
കാരയാട് :അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽ ഭിന്നശേഷി ക്കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് നാലാം വാർഡ് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പല പ്രാവശ്യം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിട്ടും യാതോരു നടപടിയും ഉണ്ടായിട്ടില്ല. ഇതുമൂലം നജ്മലിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും പലപ്പോഴും കഴിയാറില്ല റോഡ് മണ്ണ് ഒലിച്ച് പോയി കുണ്ടും കുഴിയും ആയി കാൽ നടയാത്ര പോലും ദു:സഹമാണ്. ചുമന്നാണ് പലപ്പോഴും നജ്മലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് ഇത്തരം കാര്യങ്ങൾക്ക് മാനുഷിക പരിഗണന നൽകാത്ത പഞ്ചായത്ത് നടപടി പ്രതിഷേധർഹാമാണ്.
കെ.എം അബ്ദുൽ സലാം അദ്ധ്വക്ഷത വഹിച്ചു. കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ലതേഷ് പുതിയെടുത്ത്, യൂസഫ്കുറ്റിക്കണ്ടി, നൗഫൽ ആർ, സദറു രയരോത്ത്, ഷംസുദ്ധിൻ എരികണ്ടി മീത്തൽ, ഷക്കീർ കുറ്റിക്കണ്ടി താഴെ, മോഹനൻ പി എം, ഗോപാലൻ സി.എം., കെ.കെ കോയക്കുട്ടി, റംസുദ്ധിൻ രയരോത്ത്, ഗിരിഷ്കല്ലാത്തറ, തുടങ്ങിയവർ സംസാരിച്ചു.

