headerlogo
politics

ബീഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കിയത് അർഹത ഇല്ലാത്തതിനാലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

അടുത്ത മാസം 22നാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി തീരുന്നത്.

 ബീഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കിയത് അർഹത ഇല്ലാത്തതിനാലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
avatar image

NDR News

06 Oct 2025 07:18 AM

   ബീഹാർ :ബീഹാറിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. സർക്കാരിൻ്റെ കാലാവധി പൂർത്തിയാക്കുന്ന നവംബർ 22ന് മുന്നെ വോട്ടെടുപ്പ് പൂർത്തിയാകും. തീവ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാക്കി. എല്ലാ ബൂത്തിലും വെബ്‌കാസ്റ്റിംഗ് ഉണ്ടായിരിക്കും.

  അതേസമയം ആധാർ പൗരത്വ രേഖയല്ലെന്നു ആവർത്തിച്ചു തെരഞ്ഞെടുപ്പ് കമ്മിഷൻ. ആധാർ ജനനതീയതി തെളിയിക്കുന്ന രേഖയോ, മേൽവിലാസം തെളിയിക്കുന്ന രേഖയും അല്ല. 3.66ലക്ഷം ആളുകളെ പട്ടികയിൽ നിന്നും പുറത്താക്കി. വോട്ടർപട്ടിക ശുദ്ധീകരണം കമ്മീഷൻ്റെ കടമയാണെന്നും ആളുകളെ ഒഴിവാക്കിയത് അർഹത ഇല്ലാത്തതിനാൽ ആണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

  വോട്ടെടുപ്പ് രണ്ട് ഘട്ടമായി നടത്തണമെന്നാണ് ആര്‍ഡജെഡി ഉള്‍പ്പെടെ ആവശ്യപ്പെട്ടത്. വ്യാഴാഴ്ചയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ബിഹാറില്‍ ഇന്നലെ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സര്‍വ്വകക്ഷി യോഗം ഫലപ്രദമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. അതേ സമയം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തണമെന്നാണ് ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും ഉള്‍പ്പെടെ ആവശ്യപ്പെട്ടത്. എന്നാല്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജെഡിയു ആവശ്യം.

   വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരും കാരണവും പ്രസിദ്ധീകരിക്കണ മെന്ന് സിപിഐഎംഎല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ വോട്ട് ചെയ്യാന്‍ പര്‍ദ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടര്‍ കാര്‍ഡിലെ മുഖവുമായി താരതമ്യം ചെയ്ത് ഉറപ്പ് വരുത്തണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.

അടുത്ത മാസം 22നാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി തീരുന്നത്. അതിനാല്‍ വരുന്ന ദിവസങ്ങളില്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പുറമേ നോഡല്‍ ഓഫീസര്‍മാരുമായും കമ്മീഷന്‍ ചർച്ച നടത്തി. അടുത്ത വ്യാഴാഴ്ചയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. അതിനിടെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

NDR News
06 Oct 2025 07:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents