മേപ്പയൂരിൽ യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി
എം.പി. ഷാഫി പറമ്പിലിനെയും യു.ഡി.എഫ്. നേതാക്കളെയും മർദ്ദിച്ച സംഭവത്തിലാണ് പ്രതിഷേധം

മേപ്പയൂർ: വടകര എം.പി. ഷാഫി പറമ്പിലിനെയും യു.ഡി.എഫ്. നേതാക്കളെയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ കമ്മന അബ്ദുറഹ്മാൻ, പി.കെ. അനീഷ്, എം.എം. അഷറഫ്, ഇ.കെ. മുഹമ്മദ് ബഷീർ, കെ.എം.എ. അസീസ്, സി.പി. നാരായണൻ, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, കീഴ്പോട്ട് പി. മൊയ്തി, ഷബീർ ജന്നത്ത്, ടി.എം. അബ്ദുള്ള, സത്യൻ വിളയാട്ടൂർ, കെ.എം. കുഞ്ഞമ്മത് മദനി, ശ്രീനിലയം വിജയൻ, ഐ.ടി. സലാം, റാബിയ എടത്തിക്കണ്ടി, കെ.എം. ശ്യാമള, അഷിദ നടുക്കാട്ടിൽ, ഷർമ്മിന കോമത്ത്, സറീന ഒളോറ, പ്രസന്ന ചൂരപ്പറ്റ എന്നിവർ നേതൃത്വം നൽകി.