കേരളത്തിലെ പോലീസ് സി.പി.എം. ഗുണ്ടകളായി മാറി; പാറക്കൽ അബ്ദുള്ള
മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഉള്ളിയേരി: കേരളത്തിലെ പോലീസ് സി.പി.എം. ഗുണ്ടകളായി മാറിയെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു. 'മാറ്റം കൊതിക്കുന്ന ഉള്ളിയേരിക്കൊപ്പം' എന്ന പ്രമേയത്തിൽ മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാൻ ആവില്ലന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉള്ളിയേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ്. ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ജാഥ ക്യാപ്റ്റനും പഞ്ചായത്ത് ലീഗ് പ്രസിഡന്റുമായ പി.പി. കോയ അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി. മുഖ്യാഥിതിയായി. മുസ്‌ലിം ലീഗ് എന്നും മതേതരത്വം ഉയർത്തുന്ന പ്രസ്ഥാനമാണന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്വർണ്ണപ്പാളി മോഷണം നടത്തുക വഴി വിശ്വാസികളെ സർക്കാർ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി റഹീം എടത്തിൽ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. നിസാർ ചേലേരി, രാജീവൻ നടുവണ്ണൂർ, കെ.കെ. സുരേഷ്, സിറാജ് ചിറ്റേടത്ത്, സുഹാജ് നടുവണ്ണൂർ, ഷാബിൽ എടത്തിൽ, നൗഷാദ് ചിറക്കൽ, മനാഫ് ആയിരോളി, വാർഡ് മെമ്പർമാരായ ഷൈനി പട്ടഘോട്ട്, റംല ഗഫൂർ എന്നിവർ സംസാരിച്ചു.
പദയാത്രയുടെ ഉദ്ഘാടനം കക്കഞ്ചേരിയിൽ ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് വി.കെ.സി. ഉമർ മൗലവി നിർവഹിച്ചു. മുസ്‌ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സാജിദ് കോറോത്ത് പതാക കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നിസബ് നിസബ് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് സി. കുഞ്ഞിപരിയായി ഹാജി അദ്ധ്യക്ഷത വഹിച്ചു. നജീബ് കക്കഞ്ചേരി സ്വാഗതം പറഞ്ഞു. അബു ഹാജി പാറക്കൽ, ബപ്പൻകുട്ടി നടുവണ്ണൂർ, കൃഷ്ണൻ കൂവിൽ, പി.കെ. മജീദ്, അബ്ദുറഹിമാൻ കുട്ടി, ടി.കെ. മമ്മുക്കുട്ടി, ഷഫീഖ് മാമ്പൊയിൽ എന്നിവർ സംസാരിച്ചു.
ലത്തീഫ് നടുവണ്ണൂർ, പീറ്റകണ്ടി ഇബ്രാഹിം, ബഷീർ നോരവന, രാജൻ നന്ദാത്ത്, മോഹൻദാസ്, സുധിൻ സുരേഷ്, നാസ് മാമ്പൊയിൽ, അജീഷ് കുമാർ, മോഹൻദാസ്, പി.കെ.ഐ. മോഹയുദ്ധീൻ, ടി.എം. മോയി, പി.കെ. അബൂബക്കർ, എം.എൻ. അബു എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. അബു ഏക്കാലുള്ളതിൽ, പി.എം. മുഹമ്മദലി, അൻവർ, സാജിദ് നാറാത്ത്, പി.എം. സുബീർ, ലബീബ് മുഹ്സിൻ, മുഹമ്മദ് ഫഹീം, സുമയ്യ ഇക്ബാൽ, റഷീദ നാറാത്ത് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.