അരിക്കുളത്ത് യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി
യു.ഡി.എഫ് പ്രവർത്തകരെ അകാരണമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം

അരിക്കുളം: ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചതിലും, യു.ഡി.എഫ്. പ്രവർത്തകരെ കള്ളക്കേസ് ഉണ്ടാക്കി അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചു കൊണ്ട് അരിക്കുളം കുരുടിവീട് മുക്കിൽ യു.ഡി.എഫ്. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രകടനത്തിന് ചെയർമാൻ സി. രാമദാസ്, കൺവീനർ വി.വി.എം. ബഷീർ, ഇ.കെ. അഹ്‌മദ് മൗലവി, രാമചന്ദ്രൻ നീലാമ്പരി, കെ. അഷ്‌റഫ്, ശശി ഊട്ടേരി, ശ്രീധരൻ കണ്ണമ്പത്ത്, അമ്മത് എം.പി., അഷ്‌റഫ് എൻ.കെ., അബ്ദുസലാം കെ.എം., സനൽ എന്നിവർ നേതൃത്വം നൽകി.