മേപ്പയൂരിൽ യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി
യു.ഡി.എഫ്. പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം

മേപ്പയൂർ: പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിൽ എം.പിയെ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച യു.ഡി.എഫ്. പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നതിനെതിരെയും, യു.ഡി.എഫ്. പ്രവർത്തകരെ അർദ്ധരാത്രിയിൽ വീടുകളിൽ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് അറസ്റ്റു ചെയ്യുന്ന നടപടിയിലും പ്രതിഷേധിച്ച് മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ കമ്മന അബ്ദുറഹിമാൻ, എം.എം. അഷറഫ്, പി.കെ. അനീഷ്, കെ.എം.എ. അസീസ്, കെ.പി. വേണുഗോപാൽ, കീപ്പോട്ട് അമ്മത്, ആന്തേരി ഗോപാലകൃഷ്ണൻ, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, സി.എം. ബാബു, ഐ.ടി. അബ്ദുസലാം, പി.കെ. സുധാകരൻ, കെ.പി. മൊയ്തി, റിഞ്ചുരാജ്, അജ്നാസ് കാരയിൽ, കെ.എം. ശ്യാമള, ആർ.കെ. ഗോപാലൻ, ജിഷ മഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.