കോട്ടൂരിൽ ആദ്യ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപിച്ചു
ചേലേരി മമ്മുക്കുട്ടി സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ചു

നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ.കെ. റനീഷിനെ പ്രഖ്യാപിച്ചു. കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ്. സീറ്റ് വിഭജന ചർച്ച പൂർത്തീകരിച്ച ഉടനെ തന്നെ വാകയാട് ചേർന്ന കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ്. നേതൃയോഗമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. മുൻ വാർഡ് മെമ്പറും മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായ ചേലേരി മമ്മുക്കുട്ടി സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ചു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.
കെ.കെ. അബൂബക്കർ, ടി.എ. റസാഖ്, ടി.കെ. ചന്ദ്രൻ, നിസാർ ചേലേരി, എം. പോക്കാർകുട്ടി, പ്രിയേഷ് തിരുവോട്, ചന്ദ്രൻ പി., മൂസ്സ കെ.കെ., റനീഷ് കെ.കെ. എന്നിവർ പ്രസംഗിച്ചു.