headerlogo
politics

ഷീ ഗാർഡ് കാലഘട്ടത്തിന്റെ അനിവാര്യത; അഡ്വ. പി.എം.എ. സലാം

പേരാമ്പ്രയിൽ ഷീ ഗാർഡ് സന്നദ്ധ സേന വളണ്ടിയർ വിംഗിന്റെ സമർപ്പണം അഡ്വ. പി.എം.എ. സലാം നിർവഹിച്ചു

 ഷീ ഗാർഡ് കാലഘട്ടത്തിന്റെ അനിവാര്യത; അഡ്വ. പി.എം.എ. സലാം
avatar image

NDR News

19 Oct 2025 08:45 PM

പേരാമ്പ്ര: ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. പേരാമ്പ്ര മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ ഷീ ഗാർഡ് സന്നദ്ധ സേന വളണ്ടിയർ വിംഗിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നന്മയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപിന് ഷീ ഗാർഡ് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷർമിന കോമത്ത് അദ്ധ്യക്ഷയായി. വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു, എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, സി.എച്ച്. ഇബ്രാഹീം കുട്ടി, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, എം.കെ.സി കുട്ട്യാലി, കെ. മറിയം, എ. ആമിന, പി.ടി.എം. ഷറഫുന്നിസ, വഹീദ പാറേമ്മൽ, സൗഫി താഴെകണ്ടി, മിസ്ഹബ് കീഴരിയൂർ, സൽമ നൻമനക്കണ്ടി, ഇ. ഷാഹി, കെ.പി. റസാഖ്, കെ.കെ. റംല, എം.കെ. ഫസലുറഹ്മാൻ, ചേറമ്പറ്റ മമ്മു, പി.കെ. റഹീം, കെ. ആയിഷ, എ.വി. സക്കീന, കെ.ടി. സീനത്ത്, എം.എം. ആയിഷ, കുഞ്ഞയിശ ചേനോളി, സീനത്ത് വടക്കയിൽ, സാബിറ കീഴരിയൂർ, ഫാത്തിമത്ത് സുഹ്റ, സഈദ് അയനിക്കൽ എന്നിവർ പ്രസംഗിച്ചു.

NDR News
19 Oct 2025 08:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents