മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സി.പി.എം. രാഷ്ട്രീയവൽക്കരിക്കുന്നു; മനോജ് എടാണി
കാരയാട് മേഖല യു.ഡി.ടി.എഫ്. തൊഴിലുറപ്പ് സംഗമം മനോജ് എടാണി ഉദ്ഘാടനം ചെയ്തു
അരിക്കുളം: സി.പി.എം. ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സി.പി.എം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി കുറ്റപ്പെടുത്തി. പല ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫിൽ ഉൾപ്പെട്ട തൊഴിലാളികളോട് രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്നും എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ പരിപാടികളിൽ പങ്കെടുക്കാൻ തൊഴിലാളികളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കാരയാട് മേഖല യു.ഡി.ടി.എഫ്. തൊഴിലുറപ്പ് സംഗമം ഏക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ഇടച്ചേരി അദ്ധ്യക്ഷനായി. എസ്.ടി.യു. തൊഴിലുറപ്പ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രൻ കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അൻസിന കുഴിച്ചാലിൽ സ്വാഗതവും സൗദ കുറ്റിക്കണ്ടി നന്ദിയും പറഞ്ഞു.
ഇ.കെ. അഹമ്മദ് മൗലവി, ശശി ഊട്ടേരി, സി. രാമദാസ്, നാസർ ചാലിൽ, കെ. അഷറഫ്, യൂസഫ് കുറ്റിക്കണ്ടി, കെ.എം. അബ്ദുൽ സലാം, അമ്മത് പൊയിലങ്ങൽ, കെ. ശ്രീകുമാർ, തറമ്മൽ അബ്ദുൽ സലാം, സീനത്ത് വടക്കയിൽ, സുഹറ രയരോത്ത്, വാഹിനി കെ.ടി., അശോകൻ കാളിയത്ത് മുക്ക്, അനിൽകുമാർ അരിക്കുളം, പി.എം. മോഹനൻ, കെ.എം.എ. ജലീൽ, ഇ.പി. രതീഷ്, സനൽ വാകമോളി, മനോജ് എളമ്പിലാട്ട് തുടങ്ങിയവർ സംസാരിച്ചു.

