headerlogo
politics

പി.എം. ശ്രീ: ബാലുശ്ശേരിയിൽ കെ.എസ്.യു. പ്രതിഷേധ പ്രകടനം നടത്തി

നിയോജക മണ്ഡലം പ്രസിഡന്റ്‌ സുബിൻ സജി അദ്ധ്യക്ഷത വഹിച്ചു

 പി.എം. ശ്രീ: ബാലുശ്ശേരിയിൽ കെ.എസ്.യു. പ്രതിഷേധ പ്രകടനം നടത്തി
avatar image

NDR News

26 Oct 2025 09:20 PM

ബാലുശ്ശേരി: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ച കേരള സർക്കാർ നടപടിക്കെതിരെ കെ.എസ്.യു. ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. രാജ്യത്തിന്റെ അഭിമാനകരമായ ചരിത്രം പഠിക്കേണ്ട കേരളത്തിലെ ക്ലാസ് മുറികൾ സംഘപരിവാർ നിർമിത ചരിത്രം പഠിക്കേണ്ടുന്ന ഇടങ്ങളാക്കി മതേതര കേരളത്തെ ആർ.എസ്.എസ്. ശക്തിക്ക് അടിയറവ് പറയുന്ന തരത്തിലാണ് കേരള ഭരണകൂടം പ്രവർത്തിക്കുന്നതെന്നും ഇതിനെ മതനിരപേക്ഷ കേരളം ചെറുത്തു തോല്പിക്കുമെന്നും കെ.എസ്.യു. പ്രസ്താവിച്ചു.

     നിയോജക മണ്ഡലം പ്രസിഡന്റ്‌ സുബിൻ സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫായിസ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിബിൽ കല്ലട, ആസിൽ ഇ.എം., ആകാശ് കായണ്ണ, വിഷ്ണു പനങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

NDR News
26 Oct 2025 09:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents