കീഴരിയൂരിൽ സദാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു
ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: കീഴരിയൂരിലെ കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്ര സംരക്ഷണ സമിതി വൈസ് പ്രസിഡന്റുമായ പി.എം. സദാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷനായി.
യോഗത്തിൽ ഡി.സി.സി. സെക്രട്ടറിമാരായ ഇ. അശോകൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, കെ.കെ. ദാസൻ, കുറുമയിൽ ബാബു, പാറോളി ശശി, എം.എം. രമേശൻ, ചുക്കോത്ത് ബാലൻ നായർ, നെല്ലാടി ശിവാനന്ദൻ, കെ.എം. വേലായുധൻ, കെ. വിശ്വൻ, ഒ.കെ. കുമാരൻ, കെ.കെ. വിജയൻ, പി.എം. അശോകൻ, കെ. സുരേന്ദ്രൻ, കെ. ദിലീപ്, ദീപക് കൈപ്പാട്ട്, കെ.പി. മാധവൻ, ഷാജി പി.ടി. എന്നിവർ സംസാരിച്ചു.

