ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച സർക്കാരിന് അഭിവാദ്യം അർപ്പിച്ച് അങ്കക്കളരിയിൽ സി.പി.ഐ (എം) പ്രകടനം
12-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്
നടുവണ്ണൂർ: എൽഡിഎഫ് സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ പ്രഖ്യാപനത്തിന് അഭിവാദ്യവുമായി സിപിഎം, ഇടത് പ്രവർത്തകർ. ക്ഷേമപെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ച ഇടതു പക്ഷജനാധിപത്യ മുന്നണി സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സി.പി.ഐ (എം) നടുവണ്ണൂർ 12-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്കകളരിയിൽ പ്രകടനം നടത്തി.
ടി.പി. ദാമോദരൻ, എൻ. ആലി, പി.സി. ദാമോദരൻ, കെ.കെ. സുഭിൻ എന്നിവർ നേതൃത്വം നൽകി.

