വനിതകൾക്ക് ഗവൺമെന്റ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതിൽ നൊച്ചാട് ആഹ്ലാദ പ്രകടനം നടത്തി
നൊച്ചാട് ഹെൽത്ത് സെന്റർ, ചാത്തോത്ത് താഴെ തുടങ്ങിയ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനം നടന്നു
നൊച്ചാട്: നൊച്ചാട് സൗത്ത് മേഖല ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ, വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് ഗവൺമെന്റ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതിൽ ആഹ്ലാദ പ്രകടനം നടത്തി. ആശവർക്കർമാർക്ക് 1000 രൂപ വർദ്ധിപ്പിച്ചതിലും, ക്ഷേമ പെൻഷൻ 2000 രൂപ ആക്കിയതിലും, സ്ത്രീ സുരക്ഷ പെൻഷൻ പ്രതിമാസം 1000 രൂപ നടപ്പിലാക്കിയതിലും, അംഗനവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും, സാക്ഷരതാ പ്രരക്മാരുടെയും, പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചതിലും, കുടുംബശ്രീ എ.ഡി.എസിന് പ്രവർത്തന ഗ്രാന്റായി 1000 രൂപ വർദ്ധിപ്പിച്ചതിലും മറ്റ് രംഗങ്ങളിലും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സംസ്ഥാന ഗവൺമെന്റിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് ആഹ്ലാദ പ്രകടനം നടത്തിയത്.
നൊച്ചാട് ഹെൽത്ത് സെന്റർ, ചാത്തോത്ത് താഴെ തുടങ്ങിയ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനം നടന്നു. മേഖല സെക്രട്ടറി പ്രഭാശങ്കർ, മേഖല കമ്മറ്റി മെമ്പർമാരായ സനില ചെറുവറ്റ, സുനിത നാഞ്ഞൂറ, സുനിത മലയിൽ എന്നിവർ നേതൃത്വം നൽകി.

