സ്റ്റേഷൻ ആക്രമിച്ചതായി പരാതി: യുഡിഎഫ് യൂത്ത് നേതാക്കളായ വിപി ദുൽഖിഫിലും മിസ്ഹബ് കീഴരിയൂരും കസ്റ്റഡിയിൽ
ഇന്ന് രാവിലെ ഏകദേശം 11:00 മണിയോടെയാണ് അതിക്രമം ഉണ്ടായത്
പേരാമ്പ്ര: പേരാമ്പ്രയിലെ അക്രമ സംബന്ധങ്ങളുടെ ഭാഗമായി യുഡിഎഫ് യൂത്ത് വിഭാഗം നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷൻ ആക്രമിച്ചതായി ആരോപണം. ഇന്ന് രാവിലെ പേരാമ്പ്ര പോലീസ് സ്റ്റേഷൻ ആക്രമിച്ചതായുള്ള വിവരമാണ് പുറത്ത് വരുന്നത്. എന്നാൽ അകാരണമായി യുഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതിനാണ് യുവ നേതാക്കളെ തടഞ്ഞുവെച്ചതെന്നും യു ഡി എഫ് പറയുന്നു. ചെറുവണ്ണൂരിലെ യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ മുഹമ്മദ് കിണറ്റുംകര, കോൺഗ്രസ് പ്രവർത്തകനായ സുബൈർ തണ്ടോറപ്പാറ എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ യുഡിഎഫും പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ പ്രതി ചേർത്ത് റിമാന്റിലായ യു ഡി എഫ് പ്രവർത്തകർക്ക് ഇന്നലെ ജ്യാമം ലഭിച്ചിരുന്നു.കൂടാതെ 8 ഓളം പേർക്ക് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുലർച്ചെ വീട് വളഞ്ഞ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തത്.ഇത് അന്വേഷിക്കാൻ ചെന്നപ്പോൾ പോലീസുകാരും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. സംഭവ സമയം പോലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി ഉണ്ടായിരുന്ന രണ്ടു പോലീസ് കാർക്ക് പരിക്കേറ്റതായാണ് വിവരം. പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനോദ്, ജോജോ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏകദേശം 11:00 മണിയോടെ കൂടിയാണത്രേ നേതാക്കന്മാരുടെ നേതൃത്വത്തിൽ ഏതാനും പ്രവർത്തകർ സ്റ്റേഷനിലേക്ക് എത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ വി പി . ദുൽഖിൽ യൂത്ത് ലീഗ് നേതാവ് മിസ്ഹബ് കീഴരിയൂർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തി. രിക്കുകയാണ്.നേതാക്കൾ പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. പരിക്കേറ്റ പോലീസുകാരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

