ശബരിമല സ്വർണ്ണ കൊള്ളയ്ക്കും അഴിമതിക്കുമെതിരെ എൻ.ഡിഎ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം
ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു
കൊയിലാണ്ടി: ശബരിമല സ്വർണ്ണ കൊള്ളയ്ക്കും അഴിമതിക്കുമെതിരെ എന്ന മുദ്രാവാക്യം ഉയർത്തി എൻ.ഡിഎ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സം ഗമത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കെ.കെ വൈശാഖ് അധ്യക്ഷത വഹിച്ചു.
എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി ബിനീഷ് മാസ്റ്റർ, കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. ആർ ജയ്‌കിഷ് മാസ്റ്റർ, ജില്ലാ ഉപാധ്യക്ഷന്മാരായ അഡ്വ. വി സത്യൻ, വി.കെ ജയൻ, മഹിളാമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.ദീപ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അതുൽ പെരുവട്ടൂർ,ജിതേഷ് കാപ്പാട് എന്നിവർ സംസാരിച്ചു.

