headerlogo
politics

ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം പിടിക്കാനാവില്ല; വി ശിവൻകുട്ടി

വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ല

 ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം പിടിക്കാനാവില്ല; വി ശിവൻകുട്ടി
avatar image

NDR News

03 Nov 2025 10:40 AM

തിരുവനന്തപുരം: ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും. വി.ഡി സതീശൻ തന്നെ മത്സരിച്ചാലും എൽ.ഡി.എഫ് മികച്ച വിജയം നേടും. കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‌റേ തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആളും കെപിസിസി ജനറൽ സെക്രട്ടറിയായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. അതേസമയം വെള്ളാപ്പള്ളിയുടെ മുസ്ലീം വിരുദ്ധ പ്രതികരണം, മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന വാക്കുകൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. 

      വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ല. ഏത് സാഹചര്യത്തിലാണ് അത്തരം പ്രതികരണം നടത്തിയതെന്ന് പരിശോധിക്കണ മെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിനിൽ യുവതിക്ക് നേരെ ഉണ്ടായ അതിക്രമം. ട്രെയിൻ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ല. കേരളത്തിലുള്ള യുഡിഎഫിൻ്റെ എംപിമാർ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി വിമർശിച്ചു.

 

NDR News
03 Nov 2025 10:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents