കൊയിലാണ്ടി സബ് ജയിലിൽ ഉപവാസത്തിലായിരുന്ന വി.പി ദുൽഖിഫിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോട് കൂടിയാണ് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്
കൊയിലാണ്ടി: പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുമായുള്ള സംഘർഷത്തിൽ കഴിയുന്ന യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം ആരംഭിച്ചതിനെ തുടർന്നാണ് പൊലീസ് കള്ളക്കേസെടുത്തതെന്ന് ആരോപിച്ച്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോട് കൂടിയാണ് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
പേരാമ്പ്രയിൽ പോലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതി ഷേധിച്ച് സ്റ്റേഷനിൽ എത്തിയതായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരായ ദുൽഖിഫിലും മിസ്ഹബ് കീഴരിയൂരും. സ്റ്റേഷനിൽ ഇവരെ തടഞ്ഞ പോലീസുകാരെ ഇവർ ആക്രമിച്ചെന്നാണ് കേസ്.
വീട്ടിൽ കയറിയുള്ള പോലീസിന്റെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖിഫിൽ ജയിലിൽ ഉപവാസം ആരംഭിച്ചത്.

