കേരള ഭരണം കൊള്ളക്കാരുടെ കൈകളിൽ; പാറക്കൽ അബ്ദുള്ള
തറമലങ്ങാടിയിൽ യു.ഡി.എഫ്. കുറ്റവിചാരണ യാത്ര പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കേരളത്തിൽ ഇപ്പോൾ നടന്നു വരുന്നത് കൊള്ളക്കാരുടെ ഭരണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എക്സ് എം.എൽ.എ. പ്രസ്താവിച്ചു. മന്ത്രിസഭയിലെ രണ്ടാംകക്ഷി സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി പോലും ചോദിക്കുന്നത് ഇതെന്തുഭരണമെന്നാണ്. ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പുമായി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞത് യു.ഡി.എഫ്. അല്ല, കോടതിയാണ്. അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ യാത്ര തറമലങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ചെയർമാൻ സി. രാമദാസ് അദ്ധ്യക്ഷനായി. സാജിദ് നടുവണ്ണൂർ, മുനീർ എരവത്ത്, കെ.പി. രാമചന്ദ്രൻ, വി.വി.എം. ബഷീർ, സി. നാസർ, എൻ.കെ. ഉണ്ണികൃഷ്ണൻ, ശശി ഊട്ടേരി, കൂമുള്ളി കരുണൻ, രാമചന്ദ്രൻ നീലാംബരി, എൻ.കെ. അഷറഫ്, സനൽ അരിക്കുളം, മർവ്വ അരിക്കുളം, ബീന വരമ്പിച്ചേരി, ഹാഷിം കാവിൽ, അമ്മത് പൊയിലിങ്ങൽ എന്നിവർ സംസാരിച്ചു.

