കെ എസ് എസ്പി എ പേരാമ്പ്ര മണ്ഡലം വാർഷിക സമ്മേളനം പേരാമ്പ്രയിൽ നടന്നു
ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ്പി എ)പേരാമ്പ്ര മണ്ഡലം വാർഷിക സമ്മേളനം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സജീഷ് ബാബു കെ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി എം രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മധു കൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ സി ഗോപാലൻ മാസ്റ്റർ, ഇ കെ ബാലൻ മാസ്റ്റർ, വി കണാരൻ മാസ്റ്റർ, പി ടി ഇബ്രാഹിം മാസ്റ്റർ, ഇ എം പത്മിനി ടീച്ചർ, വി പി പ്രസാദ്, വി കെ രമേശൻ മാസ്റ്റർ, ആലീസ് ടീച്ചർ, ജാനു കണിയാങ്കണ്ടി, പി മൂസക്കുട്ടി, കെ എം ശ്രീനിവാസൻ, കെ കെ ഗംഗാധരൻ മാസ്റ്റർ, രഞ്ജിനി ടീച്ചർ, ഒ രാജീവൻ മാസ്റ്റർ, മഞ്ജുള കെ, കെ പി രാധാകൃഷ്ണൻ മാസ്റ്റർ, കല്ലോട് ഗോപാലൻ, എൻ ഹരിദാസൻ മാസ്റ്റർ, വാസുദേവൻ മാസ്റ്റർ, കൃഷ്ണദാസ്, എം ശശികുമാർ, സുമ സി ബി, ഇ രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ഒ വസന്ത ടീച്ചർ സ്വാഗതം പറഞ്ഞു എൻ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി കണാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സജീഷ് ബാബു കെ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാലൻ മാസ്റ്റർ കൊയിലോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോ :സെക്രട്ടറി കെ പി പ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു.വിശിഷ്ട വ്യക്തികളെ ആദരിക്കുകയും, പുതുതായി സംഘടനയിൽ വന്നവരെ സ്വീകരിക്കുകയും ചെയ്തു. വരണാധികാരി പി മൂസക്കുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുപ്പത്തിരണ്ടംഗ നിയോജകമണ്ഡലം കൗൺസിലർമാരെയും, ഇരുപത്തി യൊന്നംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ പ്രസിഡൻ്റ് പി എം രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ്മാർ ഒ വസന്ത ടീച്ചർ, മുണ്ടക്കൽ മോഹനൻ മാസ്റ്റർ, സെക്രട്ടറി ഇ രാധാകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറിമാർ പ്രകാശൻ കെ പി, എൻ എം കുഞ്ഞിരാമ പണിക്കർ, ട്രഷറർ കെ ബാലൻ മാസ്റ്റർ, വനിതാ ഫോറം പ്രസിഡൻ്റ് ആലീസ് ടീച്ചർ, സെക്രട്ടറി മഞ്ജുള ടീച്ചർ. പിന്നീട് നടന്ന ശാസ്ത്രീയ കൂൺ കൃഷി പരിശീലനം കെവികെ പെരുവണ്ണാമൂഴിയിലെ ശാസ്ത്രജ്ഞൻ പി രാതാകൃഷ്ണൻ, മികച്ച വനിത കർഷക അവാർഡ് ജേതാവ് സവിതസുരേഷ് ആവള എന്നിവർ നടത്തി.

