സാഹിബ് പേരാമ്പ്ര ആറാം വാർഷിക സംഗമം നടത്തി
ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും, ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും സംഘടിപ്പിച്ചു. പേരാമ്പ്ര ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്ന വാർഷിക സംഗമം കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. മുനീർ നൊച്ചാട് അദ്ധ്യക്ഷനായി.
അനുസ്മരണ പരിപാടികൾ, കലാകാരൻമാരെ കണ്ടെത്തുന്നതിന് വേണ്ടിയുളള പാട്ടും പറച്ചിലും, അനുമോദന പരിപാടികൾ, തെരെഞ്ഞെടുപ്പ് പ്രവചന മത്സരങ്ങൾ, ക്വിസ് പ്രോഗ്രാമുകൾ, കലാപരിശീലന പരിപാടികൾ, അവയർനസ് പ്രോഗ്രാമുകൾ തുടങ്ങി നിരവധി പരിപാടികൾക്ക് നേതൃത്വം കൊടുത്ത കൂട്ടായ്മയാണ് സാഹിബ് പേരാമ്പ്ര. വനിതാ കൂട്ടായ്മയായ ബീഗം പേരാമ്പ്ര നടത്തിയ ക്വിസ് പ്രോഗ്രാമിൽ പി.കെ. റാഹിന ഒന്നാം സ്ഥാനവും വി.കെ. നാസിദ രണ്ടാം സ്ഥാനവും വി.കെ. സുബൈദ മൂന്നാം സ്ഥാനവും നേടി.
ആവള ഹമീദ്, ടി.പി. മുഹമ്മദ്, മൂസ്സ കോത്തമ്പ്ര, സൗഫി താഴെക്കണ്ടി, ശിഹാബ് കന്നാട്ടി, ഷർമിന കോമത്ത്, കെ.പി. റസാഖ്, മുജീബ് കോമത്ത്, എൻ.പി. അസീസ്, സഈദ് അയനിക്കൽ, നിയാസ് കക്കാട്, അഫ്സൽ മുയിപ്പോത്ത്, എം.കെ. ഫസലു റഹ്മാൻ, ആഷിഖ് പുല്ല്യോട്ട്, സലീന ഷമീർ, മുഹമ്മദ് മുയിപ്പോത്ത്, ഷംസീന തുറയൂർ, എം.കെ. ജമീല, ആബിദ മുയിപ്പോത്ത് എന്നിവർ സംസാരിച്ചു.

