ബാലുശ്ശേരിയിലെ ഗാന്ധിയനും സാംസ്കാരിക പ്രവർത്തകനുമായ കെ.പി. മനോജ് കുമാർ മാസ്റ്റർ എൻ സി പി എസ് ൽ ചേർന്നു
എൽ ഡി എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് പതാക കൈമാറി
ബാലുശ്ശേരി: പ്രമുഖ ഗാന്ധിമാർഗ പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്ത് ബാലുശ്ശേരിയിലെ നിറ സാന്നിധ്യവുമായ കെ.പി. മനോജ് കുമാർ മാസ്റ്റർ എൻ സി പി എസ് ൽ ചേർന്നു. എൻ സി പി എസ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റും എൽ ഡി എഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദ് പതാക കൈമാറി.
കോക്കല്ലൂരിലെ എ.സി. ഷണ്മുഖദാസ് സ്മാരക മണ്ഡലം കമ്മിറ്റി ഓഫീസിൽ ' ചേർന്ന സ്വീകരണ യോഗത്തിൽ മുസ്തഫ ദാരുകലഅധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്, പി.പി. രവി, പൃഥ്വീരാജ് മൊടക്കല്ലൂർ, അസൈനാർ എമ്മച്ചംകണ്ടി, സി.പി. സതീഷ്, ശൈലജ കുന്നോത്ത്, മുഹമ്മദ് നടുപ്പറമ്പിൽ, തങ്കം അനന്തോത്ത് സത്യൻ, എന്നിവർ ആശംസാപ്രസംഗം നടത്തി.

