കോട്ടൂരിൽ യുഡിഎഫ് ഒരു പടി മുന്നിൽ; സ്ഥാനാർത്ഥികളെ ആഴ്ചകൾക്ക് മുൻപേ പ്രഖ്യാപിച്ചു
പഞ്ചായത്തിൽ ഇത്തവണ 15 സീറ്റിൽ കോൺഗ്രസും 5 സീറ്റിൽ മുസ്ലിം ലീഗും മത്സരിക്കും
കൂട്ടാലിട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പടി മുൻപിലെത്തി. മത്സരത്തിനായി നേരത്തെ കാലത്തെ സഖ്യം രൂപീകരിച്ച് ആഴ്ചകൾക്കു മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനകം 14 സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ആകെ സീറ്റിൽ 15 എണ്ണത്തിൽ കോൺഗ്രസും അഞ്ചെണ്ണത്തിൽ മുസ്ലിം ലീഗും മത്സരിക്കാനാണ് ധാരണ.
എൽഡിഎഫിന്റെ ഉരുക്ക് കോട്ടയായ കോട്ടൂർ പഞ്ചായത്തിൽ കഴിഞ്ഞ തവണ കനത്ത പോരാട്ടം നടന്നതാണ്. ഇത്തവണ എന്ത് വിലകൊടുത്തും പഞ്ചായത്ത് പിടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. അതിനായുള്ള കാലേക്കൂട്ടിയുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിനകം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികൾ 50 മുതൽ 80 ശതമാനം വരെ ഗൃഹസമ്പർക്കം നടത്തിക്കഴിഞ്ഞു. പൊട്ടങ്ങൽ മുക്ക്, കോട്ടൂർ വകയാട് എന്നിവിടങ്ങളിൽ വോട്ടേഴ്സ് മീറ്റും നടത്തിയിട്ടുണ്ട്.
ഇതുവരേ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേര് വിവരം വാർഡ്, സ്ഥാനാർഥി
1-മൂലാട് കുമാരി സി.കെ. കു റ്റിയുള്ളതിൽ
4- ചെടിക്കുളം ബീന നാ ത്താം പറമ്പത്ത്
7-വാർഡ് പൂനത്ത് ആബിദ കുനിയിൽ
8- പൊട്ടങ്ങൾ മുക്ക് ബഷീർ മറയത്തിങ്ങൽ
10-പാവക്കണ്ടി രജീഷ് ചളു ക്കിൽ
11-തൃക്കുറ്റിശ്ശേരി സെലീന റ ഹുമാൻ
12-ഇടിഞ്ഞകടവ് കെ.കെ. റിനീഷ്
13-11 കണ്ടി മമ്മൂട്ടി വട്ടോളി
14-വാകയാട് ശശി ശബാന
15- തിരുവോട് സുജാത ടീച്ചർ
16- പാലോളി ഷാജിറ ഷമീർ
17-കൂട്ടാലിട ബിന്ദു മാത യോത്ത്
19- കോട്ടൂര് രാഘവൻ കൊ രങ്ങിൽ
20- കുന്നരം വെള്ളി പി.കെ.
മറ്റു വാർഡുകളായ 2, 3, 5, 6,9, 18 എന്നിവിടങ്ങളിൽ സ്ഥാ നാർഥികൾ ആയിട്ടുണ്ട്.

