നൊച്ചാട് പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി
13 വാർഡുകളിൽ കോൺഗ്രസും 5 വാർഡുകളിൽ മുസ്ലിം ലീഗും മത്സരിക്കും
വെള്ളിയൂർ: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി. നിലവിലുള്ള പതിനെട്ട് വാർഡുകളിൽ 13 വാർഡുകളിൽ കോൺഗ്രസ്സും, 5 വാർഡുകളിൽ മുസ്ലിം ലീഗും മത്സരിക്കും.
കോൺഗ്രസ് 1, 2, 5 , 6, 7, 10, 11, 12, 13, 15 ,16,17,18 വാർഡുകളിലാണ് മത്സരിക്കുക. മുസ്ലിം ലീഗ് 3,4 ,8,9,14 വാർഡുകളിലാണ് ജനവിധി തേടുക. മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം നവംബർ 14 ന് കുറ്റവിചാരണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ കൽപത്തൂർ വായനശാലയിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള നിർവ്വഹിക്കും.
നവംബർ 15 ന് യാത്രയുടെ സമാപന സമ്മേളനത്തിൽ മുളിയങ്ങൽ വെച്ച് മുഴുവൻ സ്ഥാനാർത്ഥികൾക്കും സ്വീകരണം നൽകും. പരിപാടി കെ.പി സിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് നൊച്ചാട് പഞ്ചായത്ത് ചെയർമാൻ എസ്.കെ അസ്സയിനാർ കൺവീനർ പി എം പ്രകാശൻ എന്നിവർ അറിയിച്ചു.

