യുവത്വത്തിന് പ്രാധാന്യം : അരിക്കുളത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ മാസ്റ്റർ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി
അരിക്കുളം: യുവത്വത്തിന് പ്രാധാന്യം നൽകി ക്കൊണ്ട് പാർട്ടി മത്സരിക്കുന്ന ആറ് വാർഡുകളിൽ അരിക്കുളത്ത് മുസ്‌ലിം ലീഗ്സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പ് വിജ്ഞ്യാപനം ഇറക്കി ദിവങ്ങൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് നേട്ടമായെന്ന് നേതാക്കൾ പറഞ്ഞു.
വാർഡ് പന്ത്രണ്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബി വി എം ബഷീർ മാസ്റ്റർ മത്സരിക്കും. വാർഡ് പതിമൂന്നിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സുഹൈൽ അരിക്കുളമാണ് മത്സരിക്കുക. മൂന്നിൽ നിയോജക മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സീനത്ത് വടക്കയിലും, വാർഡ് അഞ്ചിൽ സുബൈബ ശരീഫും സ്ഥാനാർത്ഥികളാകും. വാർഡ് ,ആറിൽ മുസ്ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി സ്റ്റിജ അനീഷ് ,വാർഡ് ഏഴിൽ ശരീഫാമജീദ് എന്നിവരെ പാർട്ടി പ്രഖ്യാപിച്ചു.
ഇ.കെ.അഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ മാസ്റ്റർ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.പി.ടി.അഷറഫ് , പൊയിലങ്ങൽ അമ്മദ്,കെ എം മുഹമ്മദ്,കെഎം അബ്ദുസ്സലാം, സി. നാസർ,റഫീക്ക് കുറുങ്ങാട്ട്,പി.പി. കെ. അബ്ദുല്ല, സക്കരിയ മാവട്ട്, ആവള മുഹമ്മദ്, എം.കുഞ്ഞായിൻകുട്ടി,എൻ കെ അഷറഫ്, മർവ അരിക്കുളം, സുഹറ രയരോത്ത് എന്നിവർ സംസാരിച്ചു.

