നടുവണ്ണൂരിൽ എൽഡിഎഫ് പടയൊരുക്കം: വൻ റാലിയോടെ സ്ഥാനാർഥി പ്രഖ്യാപനം
13 18 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല
നടുവണ്ണൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കേളികെട്ട് ഉയർന്നിരിക്കെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഉജ്ജ്വല പ്രകടനത്തോടെ എൽഡിഎഫ് പ്രചരണം ആരംഭിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിക്ക് ശേഷം ചേർന്ന പൊതു സമ്മേളനത്തിൽ വച്ച് മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നു. നേരത്തെ മുസ്ലിംലീഗിൽ നിന്നും രാജിവച്ച ഷാഹുൽഹമീദ് നടുവണ്ണൂർ കോൺഗ്രസ് നേതാവായിരുന്ന മലോൽ പി നാരായണ മാസ്റ്റർ എന്നിവർ എൽഡിഎഫ് വേദിയിൽ എത്തി.
യോഗത്തിൽ വെച്ച് എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെ നിലവിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ പ്രഖ്യാപിച്ചു. നേരത്തെ ഭരണസമിതിയിൽ പ്രവർത്തിച്ചവരും പരിചയസമ്പന്നരും യുവാക്കളും ഉൾക്കൊള്ളുന്നതാണ് സ്ഥാനാർത്ഥി ലിസ്റ്റ്. വിവിധ വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർഥികൾ താഴെപ്പറയുന്നവരാണ്.
1. പി. പി മായൻമാസ്റ്റർ
2. സി കെ ബാലകൃഷ്ണൻ (മുൻ മെമ്പർ)
3. ബിന്ദു മാടഞ്ചേരി (കരുവണ്ണൂർ
4. അശോക് കുമാർ തിയ്യത്ത് (കാവുന്തറ)
5. ഗ്രീഷ്മ പ്രസൂൺ തെങ്ങിട പറമ്പ് (പപ്പട ക്കുന്ന്)
6. അമീർ അലി (ഉടുമ്പ്രമല)
7. കെ. സജീവൻ മാസ്റ്റർ (പുതുശേരിതാഴെ)
8. സ്നേഹ ആർജി(പുതിയപ്പുറം)
9. സലീം നെടുങ്കണ്ടി (വല്ലോറ മല)
10. ലീല എം.കെ ഭഗവതി കണ്ടി
11. മഞ്ജുഷ കെ.പി.
12. ബിന്ദു കുട്ടിക്കണ്ടി
14. കാസിം പുതുക്കുടി
15. നസീറ പന്തലാട്ട്
16. സുധി
17. ഗീത എം.കെ. (എലങ്കമൽ)
എൽഡിഎഫ് നേതാക്കന്മാരായ പി കെ മുകുന്ദൻ വി.കെ.വസന്തകുമാർ, മോഹനൻ മാസ്റ്റർ, ടി എം ശശി, സി ബാലൻ, ശശി കോലോത്ത്, ജിജീഷ് മോൻ, തുടങ്ങിയവരും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ഷൈനി അശോക് (കരുവണ്ണൂർ) ലിജി തേച്ചേരി (നടുവണ്ണൂർ) ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അനിത ടീച്ചർ എന്നിവരും സംബന്ധിച്ചു.

