ചെറുവണ്ണൂരിൽ ബിജെപി പദയാത്ര കക്കറ മുക്കിൽ നിന്ന് ആരംഭിച്ചു
സമാപനസമ്മേളനത്തിൽ ബിജെപി നേതാവ് വി.വി.രാജൻ സംസാരിക്കും
പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ കെടു കാര്യസ്ഥതക്കെതിരെയും സംസ്ഥാന സർക്കാറിൻ്റെ ദുർ ഭരണത്തിനെതിരെയും ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെയും ബി ജെ പി ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം സായി ഭാസ് നയിക്കുന്ന പഞ്ചായത്ത് പദയാത്ര കക്കറ മുക്കിൽ ബി ജെ പി സംസ്ഥാന സമിതി അംഗം ഒ .നിധിഷ് ഉദ്ഘാടനം ചെയ്തു. ബി. ജെ. പി . ജില്ല സെക്രട്രി കെ കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മേഖല ജന സെക്രട്രി എം മോഹനൻ മാസ്റർ, ടി എം ഹരിദാസ്, ഡികെ മനു. തറമൽരാഗേഷ്, കെ കെ മോഹനൻ, എം.പ്രകാശൻ എംസായി ഭാസ്, കെ പി സുനിൽ, കെ പി ബാബു എന്നിവർ സംസാരിച്ചു. 13 ന് വൈകിവൈകിട്ട് മൂന്ന് മണിക്ക് ആ വളയിൽ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് മുയിപ്പോത്ത് സമാപിക്കും - സമാപനസമ്മേളനത്തിൽ ബിജെപി നേതാവ് വി.വി.രാജൻ സംസാരിക്കും

