കോഴിക്കോട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കെ കെ ഹനീഫയും എകെ മണിയും നാസർ കരുളായിയും ടി ശാരുതിയും സ്ഥാനാർത്ഥികൾ
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 28 സീറ്റുകളിൽ 24 സ്ഥാനാർഥികളെ ആണ് പ്രഖ്യപിച്ചത്. പ്രഖ്യാപിക്കാത്ത നാലു സീറ്റുകളിൽ ആർ.ജെ.ഡിയാണ് മത്സരിക്കുക. ആർ.ജെ.ഡി സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും.എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി താജുദ്ദീൻ നാദാപുരം ഡിവിഷനിൽ മൽസരിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ മണിയൂർ ഡിവിഷനിൽ നിന്ന് മൽസരിക്കും. പേരാമ്പ്രയിൽ ഡോ. കെ.കെ.ഹനീഫയും മേപ്പയ്യൂരിൽ സി.പി.ഐയുടെ കെ.കെ.ബാലനും മത്സരിക്കും. അരിക്കുളം, പയ്യോളി, നരിക്കുനി, അഴിയൂർ ഡിവിഷനുകളിലാണ് ആർ.ജെ.ഡി മത്സരിക്കുന്നത്. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്റായിരുന്ന പി ശാരുതി - പന്തീരങ്കാവ് ഡിവിഷനിൽ നിന്ന് മൽസരിക്കും.
ഡിവിഷനുകളും സ്ഥാനാർത്ഥികളും
എടച്ചേരി- കെ.സുബിന (സി.പി.എം)
നാദാപുരം-പി.താജുദ്ദീൻ (സി.പി.എം)
കായക്കൊടി- രാധിക ചിറയിൽ (സി.പി.എം)
മൊകേരി- സി.എം.യശോദ (സി.പി.എം)
പേരാമ്പ്ര- ഡോ.കെ.കെ.ഹനീഫ (സി.പി.എം)
മേപ്പയ്യൂർ- കെ.കെ.ബാലൻ (സി.പി.ഐ)
ഉള്ളേരി- അനിത ടീച്ചർ കുന്നത്ത് (എൻ.സി.പി)
പനങ്ങാട്- കെ.കെ.ശോഭ ടീച്ചർ (സി.പി.എം)
പുതുപ്പാടി- എ.എസ്.സുബീഷ് (സി.പി.ഐ)
കോടഞ്ചേരി- ജിഷ ജോർജ് (കേരള കോൺഗ്രസ് എം)
കാരശ്ശേരി- നാസർ കൊളായി (സി.പി.എം)
ഓമശ്ശേരി- സക്കീന ഓമശ്ശേരി (ജനതാദൾ എസ്)
ചാത്തമംഗലം- ടി.കെ.മുരളീധരൻ (സി.പി.എം)
പന്തീരങ്കാവ്- അഡ്വ.പി.ശാരുതി (സി.പി.എം)
കടലുണ്ടി- അഞ്ചിത പിലാക്കാട്ട് (സി.പി.ഐ)
കുന്ദമംഗലം- അഡ്വ. റഹ്യാനത്ത് കെ (ഐ.എൻ.എൽ)
കക്കോടി- കെ.മഞ്ജുള (സി.പി.എം)
ചേളന്നൂർ- അഷ്റഫ് കുരുവട്ടൂർ (സി.പി.ഐ)
ബാലുശ്ശേരി- പി.കെ.ബാബു (സി.പി.എം)
കാക്കൂർ- ഇ.അനൂപ് (സിപി.എം)
അത്തോളി- എ.കെ.മണി (സി.പി.എം)
മണിയൂർ- കെ.കെ. ദിനേശൻ (സി.പി.എം)
ചോറോട്- എൻ.ബാലകൃഷ്‌ണൻ (സി.പി.എം)

