തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് മുന്നേറ്റമുണ്ടാവും: കെ. ലോഹ്യ
ഉള്ള്യേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉള്ള്യേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഉള്ളിയേരി:ത്രിതല തെരഞ്ഞെടുപ്പ് ഫലം വികസന കുതിപ്പിലൂടെ നവകേരളം സൃഷ്ടിക്കുന്ന കേരള സർക്കാരിനുള്ള അംഗീകാരമായി മാറുമെന്നും കേരളത്തിലാകമാനം വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും ആർ.ജെ.ഡി. സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉള്ള്യേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉള്ള്യേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഉള്ളിയേരി ദിവാകരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എ കെ. മണി. ആദർശ് പുതുശ്ശേരി . ഉള്ളൂർ ദാസൻ . പി.വി. ഭാസ്കരൻ കിടാവ് എൻ. നാരായണൻ കിടാവ് തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അങ്ങാടിയിൽ പ്രകടനം നടത്തുകയുണ്ടായി.ഉള്ളിയേരി ദിവാകരൻ ചെയർമാൻ, ഉള്ളൂർ ദാസൻ ജനറൽ കൺവിനറായും തിരഞ്ഞെടുപ്പ് കമ്മിറ്റി രുപീകരിച്ചു.
കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിച്ചിട്ടും സമാനത കളില്ലാത്ത വികസനമാണ് കേരളത്തിലുള്ളത് ഇതിൻ്റെ ആനുകൂല്യം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ലഭ്യമായിട്ടുണ്ട് അധി ദാരിദ്ര്യമില്ലാത്ത പട്ടിണിയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ലോഹ്യ പറഞ്ഞു

