ബീഹാറിൽ എൻഡിഎ തേരോട്ടം; തകർന്നടിഞ്ഞ് മഹാസഖ്യം
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പിന്നിൽ
പട്‌ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്ന് എൻഡിഎയുടെ തേരോട്ടം. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 194 സീറ്റിലാണ് മുന്നിലുള്ളത്. പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 44 സീറ്റിൽ മാത്രമാണ് മുന്നിൽ.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പ്രകടനത്തിൽ പാടെ പിന്നിലായി. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെങ്ങും എൻഡിഎ വിജയാഹ്ലാദത്തിനുള്ള ഒരുക്കം പ്രവർത്തകർ തുടങ്ങി.

