സാജിദ് കോറോത്ത് അത്തോളി ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി
മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റിന്റെ ചുമതല എം.കെ.അബ്ദുസ്സമദിന്.
ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കൊറോത്തിനെ അത്തോളി ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായി കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് പാർലമെന്ററി ബോഡ് പ്രഖ്യാപിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റിന്റ ചുമതല വൈസ് പ്രസിഡന്റായിരുന്ന എംകെ.അബ്ദുസ്സമദിന് നൽകി.ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി കളുടെ യോഗത്തിലാണ് തീരുമാനം.
സജിദ് കോറോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ.സി.ഉമ്മർ മൗലവി,കെ.അമ്മദ്കോയ,സി പി.ബഷീർ,ടി.ഇബ്രാഹിം കുട്ടി,ഒ.എസ്.അസീസ്,ആലി പനങ്ങാട്,മജീദ് ഉള്ളിയേരി, എം.പോക്കർ കുട്ടി, എം.അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.

