പേരാമ്പ്രയിലെ ഒരു വീട്ടിൽ നിന്നും സഹോദരിമാരായ മൂന്ന് സ്ഥാനാർത്ഥികൾ
ചെറുപ്രായത്തിലേ രാഷ്ട്രീയ രംഗത്ത് സജീവമാണ് മൂന്നുപേരും
പേരാമ്പ്ര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ സ്ഥാനാർത്ഥി നിർണയവും പ്രചരണവു മൊക്കെയായി നാട് തിരക്കിലായി ക്കഴിഞ്ഞു. പേരാമ്പ്രയും തെരഞ്ഞെടുപ്പ് ചൂടിലാണ്. ഇത്തവണ ഒരു കൗതുകവുമുണ്ട്. പേരാമ്പ്രയിലെ ഒരു വീട്ടിൽ നിന്നും മൂന്ന് സഹോദരിമാരാണ് ഇത്തവണ മത്സര രംഗത്തുളളത്.
കിഴക്കയിൽ വീട്ടിലെ വനജ, സജിത, വനജ, സരിത എന്നിവരാണ് മത്സര രംഗത്തുള്ളത്. വനജ പേരാമ്പ്ര പഞ്ചായത്തിലേക്കും, സജിത മണിയൂർ പഞ്ചായത്തിലേക്കും, സരിത കുന്നുമ്മൽ ബ്ലോക്ക് കൈവേലി ഡിവിഷനിലേക്കുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ് മൂന്നുപേരും.
ചെറുപ്രായത്തിലേ രാഷ്ട്രീയ രംഗത്ത് സജീവമാണ് മൂന്നുപേരും. അച്ഛൻ്റെ പാത പിന്തുടർന്നാണ് ഇവർ രാഷ്ട്രീയ രംഗത്തേക്ക് വന്നത്. ബാല സംഘത്തിലും, എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലുമെല്ലാം സജീവമായി പ്രവർത്തിച്ചിരുന്നു ഇവർ.

