യുഡിഎഫ് നൊച്ചാട് പഞ്ചായത്തിൽ കുറ്റവിചാരണ യാത്ര സംഘടിപ്പിച്ചു
കല്പ്പത്തൂരിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര :നൊച്ചാട് ഗ്രാമ പഞ്ചായത്തിൻ്റെ ദുർഭരണത്തിനും സ്വജന പക്ഷപാതത്തിനും അഴിമതിക്കു മെതിരെ യുഡിഎഫ് നൊച്ചാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര സംഘടിപ്പിച്ചു. കല്പ്പത്തൂരിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം നിർവ്വഹിച്ച യാത്ര 13 സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം മുളിയങ്ങലിൽ സമാപിച്ചു.
സമാപന സമ്മേളനം കെ പി സി സി വർക്കിംങ്ങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് പഞ്ചായത്തിലെ 18 വാർഡുകളിലെയും യു ഡി എഫ് സ്ഥാനാർത്ഥികളെ ഷാഫി പറമ്പിൽ എം.പി പരിജയപ്പെടുത്തി. റഷീദ് ചെക്യലത്ത് അധ്യക്ഷത വഹിച്ചു. സി.പി.എ അസീസ്, മുനീർ എരവത്ത്, കെ.മധുകൃഷ്ണൻ, ടി.കെ ഇബ്രാഹിം, ചന്ദ്രൻ മാസ്റ്റർ, ആർ.കെ മുനീർ, കെ.സി ഗോപാലൻ മാസ്റ്റർ, വി.പി അബ്ദുൾ സലാം, പി.സി മുഹമ്മദ് സിറാജ്, സി.മമ്മു, ജാഥ ലീഡർ എസ്.കെ അസ്സയിനാർ, ഉപനായകൻ പി.എം പ്രകാശൻ, പൈലറ്റ് മാരായ എം.ടി ഹമീദ്, വി.വി ദിനേശൻ, മാനേജർ സുരേഷ് വാളൂർ, ഹാരിസ് പി തുടങ്ങിയവർ സംസാരിച്ചു.

