വികസന മുരടിപ്പിന് കാരണം തുടർ ഭരണം: എൻ.കെ. ഉണ്ണികൃഷ്ണൻ
65 വർഷത്തെ അരിക്കുളത്തെ ഇടതു ഭരണം സർവ്വ രംഗങ്ങളിലും വികസന സ്തംഭനത്തിന് കാരണമായി
അരിക്കുളം: സംസ്ഥാനത്തും തദ്ദേശ സ്ഥാപനങ്ങളിലും തുടർച്ചയായി ഒരു മുന്നണി ഭരിക്കുന്നതാണ് വികസന മുരടിപ്പിന്റെ പ്രധാന കാരണമെന്ന് ആർ.വൈ.എഫ്. സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണിക്കൃഷ്ണൻ. ഡി വൈ എഫ് അരിക്കുളം പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
65 വർഷത്തെ അരിക്കുളത്തെ ഇടതു ഭരണം സർവ്വ രംഗങ്ങളിലും വികസന സ്തംഭനത്തിന് കാരണമായി. യു അനസ് കാരയാട് അധ്യക്ഷ്യം വഹിച്ചു. ഇ.കെ. അഹമ്മദ് മൗലവി, ശശി ഊട്ടേരി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി റിയാ മറിയം , ശുഹൈബ്തറമ്മൽ, ഹാഷിം കാവിൽ, സനൽഅരികുളം, സുഹൈൽ അരിക്കുളം,-രതീഷ് അടിയോടി, റിസ്വിൻ നിഖില, സീനത്ത് വടക്കയിൽ, സുവൈബ ഷെറീഫ്, സ്റ്റീജ അനീഷ്, എന്നിവർ സംസാരിച്ചു.

